The great dowry system

Divya Mohan
2 min readJun 22, 2021

News from Kerala on same day -

“A woman named Vismaya(24) found dead at her husband’s house, dowry harassment suspeected” , “A 24-year old woman Archana found immolated, parents suspect her husband of dowry harassment”

According to our society, “Her fate!!!”

This case too will be a very sensational one on media. Channel discussions will be conducted, campaigns will be organized; but for a maximum of two weeks. But this too would be forgotten… Everything will be back to normal… Nothing will change and no one will learn from this too… Again more and more Uthras, Vismayas, Archanas (The list goes on…) will come and fade…

Again we will ask every girl who reached 18 about her marriage. For the sake of society, parents too will be ready for getting their yet not independent daughter married to a groom who is chosen by the matrimony matches and family status filters.

Every parents should understand that getting your daughter married before completing her studies, giving a huge amount of dowry in various forms even your daughter doesn’t have an ATM card and money for meeting her own expenses without asking anyone else, gifting the groom luxury car even your daughter doesn’t know to drive etc.are very dangerous formalities that our society have been following from years ago. But it’s high time to change for our children’s future.

Rather than buying her gold, focus on educating her and making her financially independent. Instead of gifting the groom a car, teach your daughter to drive and make her capable for maintaining a vehicle by herself.

It’s better to getting her married after making her capable to live independently than seeing her dead or with broken wings.

Every case should be a lesson… For each girl… For each parent…

Teach her to earn her bread and to live independently rather than training her to be a perfect wife.

______Translation________

According to our society,
“ ആ കൊച്ചിന്റെ വിധി”

ഈ കേസും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കും, സായാഹ്ന ചർച്ചകൾ നടക്കും, ക്യാമ്പെയ്നുകൾ സംഘടിപ്പിക്കും; ഏറിയാൽ രണ്ടാഴ്ച. പിന്നെയും എല്ലാവരും എല്ലാം മറക്കും… എല്ലാം പഴയതുപോലെ ആകും… ആരും ഒന്നും പ൦ിക്കില്ല… ഇനിയും ഒരുപാട് ഉത്രമാരെയും വിസ്മയമാരെയും നമ്മൾ സൃഷ്ടിക്കും.
വീണ്ടും 18 തികഞ്ഞ പെൺകുട്ടികളെ നോക്കി കെട്ടിക്കാറായല്ലോ എന്നു നാം പറയും. നാട്ടുകാരുടെ വിഷമം മാറ്റാൻ മാട്റിമോണി മാച്ചും കുടുംബത്തിന്റെ സ്റ്റാറ്റസ് ടെസ്റ്റും പാസ്സായ ഒരാൾക്ക് സ്വയംപര്യാപ്ത ആകാത്ത മകളെ വിവാഹം കഴിച്ചു കൊടുക്കാൻ മാതാപിതാക്കളും തയ്യാറാകും.
ഇനിയെങ്കിലും ഓരോ മാതാപിതാക്കളും മനസ്സിലാക്കണം — സ്വന്തം മകളെ പ൦ിപ്പുതീരും മുമ്പ് അവളെക്കാൾ തൂക്കത്തിൽ പൊന്നും പണവും കൊടുത്തു കെട്ടിച്ചയയ്ക്കുക, ഡ്രൈവിംഗ് അറിയില്ലാത്ത മകളുടെ വിവാഹത്തിന് ലക്ഷങ്ങളുടെ വാഹനം മരുമകന് സമ്മാനിക്കുക തുടങ്ങിയ ചടങ്ങുകളൊക്കെ സമൂഹത്തിൽ നിന്നും എന്നോ തുടച്ചു മാറ്റേണ്ടിയിരുന്ന ഒരു മാറാ രോഗമാണ്.
മകളുടെ മാറ്റ് കൂട്ടാൻ പൊന്ന് തൂക്കി വാങ്ങുന്നതിലും വ്യഗ്രത അവൾക്കു വിദ്യാഭ്യാസം നൽകുന്നതിലും സമ്പാദിക്കാൻ പ൦ിപ്പിക്കുന്നതിലും പുലർത്തുക. ലക്ഷങ്ങൾ മുടക്കി മരുമകന് ആഡംബര വാഹനം സമ്മാനിക്കുന്നതിലും എത്രയോ ഭേദമാണ് ഒരു പതിനായിരം രൂപ മുടക്കി സ്വന്തം മകളെ ഡ്രൈവിംഗ് പ൦ിപ്പിക്കുന്നതും അത് കൊണ്ട് നടക്കാൻ പ്രാപ്തിയുള്ളവളാക്കുന്നതും.
ജീവനറ്റതോ മരിച്ചു ജീവിക്കുന്നതോ ആയ മകളെ ഓർത്തു കണ്ണീരൊഴുക്കുന്നതിലും എത്രയോ നല്ലതാണ് സ്വയം ജീവിക്കാൻ പ്രാപ്തിയാതിന് ശേഷം അവളെ പുതിയൊരു ജീവിതത്തിലേക്കയക്കുന്നത്.
ഓർക്കുക ഇനിയെങ്കിലും… ഓരോ പെൺകുട്ടിയും… മാതാപിതാക്കളും…

--

--